തടി കുറയ്ക്കാനായി ഇടയ്ക്കുള്ള സ്‌നാക്‌സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇനി നാം പിന്തുടരേണ്ടതില്ല. ഇത് പിന്തുടർന്നാൽ ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ.
എന്തെന്നാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് മാനേജ് ചെയ്യാന്‍ ഇടയ്ക്കുള്ള സ്‌നാക്‌സുകള്‍ സഹായിക്കും. ഇട ഭക്ഷണം ഒഴിവാക്കിയാല്‍ പ്രധാന ഭക്ഷണത്തിന്റെ സമയത്ത് ഭയങ്കരമായി വിശക്കും.
ഇത് അമിതമായി കഴിക്കാന്‍ ഇടയാക്കുകയും ചെയ്യും. നട്ടുകള്‍, പഴങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ സ്‌നാക്‌സ് ആയി ഇടയ്ക്ക് കഴിക്കുന്നതില്‍ തെറ്റില്ല.
Post Your Comments