തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇടക്കാല ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചതായി യുവതി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമായിരുന്നു മൊഴി. ഇതിന് പിന്നാലെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ലാ കോടതിയെ സമീപിച്ചത്.
വരും ദിവസങ്ങളിൽ കശ്മീർ 100% ഹിന്ദുത്വരഹിതമായി മാറും: ഫാറൂഖ് അബ്ദുള്ള
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമവാദം വെള്ളിയാഴ്ച നടക്കും. കോടതി നിര്‍ദ്ദേശ പ്രകാരം താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും പരാതിക്കാരിയെ കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാണെന്ന് ഹര്‍ജിയില്‍ എല്‍ദോസ് പറഞ്ഞു.
Post Your Comments