Latest NewsNewsIndia

വരും ദിവസങ്ങളിൽ കശ്മീർ 100% ഹിന്ദുത്വരഹിതമായി മാറും: ഫാറൂഖ് അബ്ദുള്ള

ജമ്മു കശ്മീർ: വരും ദിവസങ്ങളിൽ കശ്മീർ 100% ഹിന്ദുത്വരഹിതമായി മാറുമെന്ന് വ്യക്തമാക്കി ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ വർദ്ധിച്ചതിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ നടപടിയെടുക്കാൻ സർക്കാർ പരാജയപ്പെടുന്നുവെന്നും ഉടനടി ഒന്നും ചെയ്തില്ലെങ്കിൽ, വരും ദിവസങ്ങളിൽ കശ്മീർ 100% ഹിന്ദുത്വരഹിതമായി മാറിയേക്കാമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

‘ഈ വിഷയത്തിൽ ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ, വരും ദിവസങ്ങളിൽ കാശ്മീർ 100% ഹിന്ദുത്വരഹിതമായി മാറിയേക്കാം. 1990ലേതിന് സമാനമായ അവസ്ഥകൾ കാശ്മീരി പണ്ഡിറ്റുകൾ വീണ്ടും അനുഭവിക്കുകയാണ്. കൊലപാതകങ്ങൾക്ക് ഉത്തരവാദി ഞാനല്ല, തീവ്രവാദത്തിന് അനുകൂലമായ പ്രസ്താവനകളൊന്നും ഞാൻ നടത്തിയിട്ടുമില്ല’ ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.

അംബേദ്കറിന്റെ ചിത്രം എന്തുകൊണ്ട് കൊടുത്തുകൂടാ? കെജ്രിവാളിന്റെ കറന്‍സി വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്നും ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെയും ന്യൂനപക്ഷ ഹിന്ദുക്കളുടെ പലായനത്തെയും കുറിച്ച് സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button