കറുകച്ചാൽ: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുംകുന്നം കുന്നിക്കാട് പിടിശേരിമലയിൽ തങ്കച്ചന്റെ മകൻ റോഷി (45) യാണ് മരിച്ചത്.
ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. കറുകച്ചാൽ – മല്ലപള്ളി റോഡിൽ നെടുങ്ങാടപ്പള്ളി ഇരുപ്പക്കൽപ്പടിക്കു സമീപമാണ് അപകടം നടന്നത്. മല്ലപ്പള്ളി ഭാഗത്തേക്കു പോയ റോഷി സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിലെത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു.
Read Also : ബേക്കറിയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോഷിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഷൈനി. മക്കൾ: റിനു, റിനി, റിനോഷ്.
Post Your Comments