CricketLatest NewsNewsSports

ഇന്ത്യക്കെതിരെ 99 ശതമാനവും ജയിച്ച കളി തോല്‍ക്കാന്‍ കാരണം ബാബര്‍ അസമിന്‍റെ രണ്ട് മണ്ടന്‍ തീരുമാനങ്ങൾ: മുഹമ്മദ് ആമിര്‍

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പർ 12ൽ ഇന്ത്യക്കെതിരെ 99 ശതമാനവും ജയിച്ച കളി തോല്‍ക്കാന്‍ കാരണമായത് ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ രണ്ട് മണ്ടന്‍ തീരുമാനങ്ങളായിരുന്നുവെന്ന് മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍. ഷഹീന്‍ ആദ്യ രണ്ടോവര്‍ എറിഞ്ഞപ്പോഴെ താളം കണ്ടെത്താനാവുന്നില്ലെന്ന് തിരിച്ചറിയണമായിരുന്നുവെന്നും ആമിര്‍ പറഞ്ഞു.

‘ഷഹീന്‍ ആദ്യ രണ്ടോവര്‍ എറിഞ്ഞപ്പോഴെ താളം കണ്ടെത്താനാവുന്നില്ലെന്ന് തിരിച്ചറിയണമായിരുന്നു. അതുകൊണ്ട് തന്നെ ഷഹീനെ അവസാനം എറിയിക്കാനായി കരുതിവെക്കാതെ മധ്യ ഓവറുകളില്‍ എറിയിച്ചിരുന്നെങ്കില്‍ മുഹമ്മദ് നവാസിനെതിരെ ഹര്‍ദ്ദിക്കും കോഹ്‌ലിയും ഒരോവറില്‍ മൂന്ന് സിക്സടിച്ച് നടത്തിയ കടന്നാക്രമണം ഒഴിവാക്കാമായിരുന്നു’.

‘കാരണം, നവാസിനെ സിക്സടിക്കുന്നതുപോലെ ഷഹീനെതിരെ അടിക്കാന്‍ കഴിയില്ല. ഷഹീനെക്കൊണ്ട് പതിനൊന്നാം ഓവര്‍ എറിയിക്കുകയും ഒരു വിക്കറ്റെടുക്കാന്‍ കഴിയുകയും ചെയ്തിരുന്നെങ്കില്‍ കളി അവിടെ തീരുമായിരുന്നു. കാരണം, പാണ്ഡ്യയുടെയോ കോഹ്ലിയുടെയോ വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോവുമായിരുന്നു’.

‘അതുപോലെ ഇന്ത്യക്ക് മൂന്നോവറില്‍ 18 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബാബര്‍ ഷഹീന്‍ അഫ്രീദിയെ പന്തേല്‍പ്പിച്ചതാണ് രണ്ടാമത്തെ വലിയ മണ്ടത്തരം. താളം കണ്ടെത്താന്‍ പാടുപെട്ട ഷഹീന്‍ ആ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സ് വഴങ്ങി. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം രണ്ടോവറില്‍ 31 റണ്‍സായി. ആ ഓവര്‍ ഹാരിസ് റൗഫിനായിരുന്നു നല്‍കേണ്ടിയിരുന്നത്’.

Read Also:- കോയമ്പത്തൂർ ചാവേറാക്രമണത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചതായി ചിത്രീകരിച്ചു, സർക്കാരിനെതിരെ അണ്ണാമല

‘ഇത്തരം സാഹചര്യങ്ങളില്‍ ആരാണ് തന്‍റെ വിശ്വസ്ത ബൗളറെന്ന് തിരിച്ചറിയാന്‍ ഒരു ക്യാപ്റ്റന് കഴിയണം. ആ സമയത്ത് മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന റൗഫായിരുന്നു അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവര്‍ എറിഞ്ഞിരുന്നതെങ്കില്‍ അത്രയും റണ്‍സ് വഴങ്ങില്ലായിരുന്നു’ ആമിര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button