ടെക് ലോകത്തെ ഭീമനായ മെറ്റയുടെ വരുമാനത്തിൽ വന്‍ ഇടിവ്. 2022- ലെ മൂന്നാം പാദത്തിലെ വരുമാനത്തിൽ 4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെറ്റയുടെ പ്രധാന വരുമാന സ്രോതസായ പരസ്യത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇത്തവണ തിരിച്ചടി നേരിട്ടത്. കൂടാതെ, വിവിധ ഘട്ടങ്ങളിലെ ഉയർന്ന ചിലവും വരുമാനം ഇടിയാൻ കാരണമായിട്ടുണ്ട്.
മുൻപ് മെറ്റയുടെ വരുമാനത്തെ കുറിച്ച് വാൾസ്ട്രീറ്റ് ജേണൽ പ്രവചനങ്ങൾ നടത്തിയിരുന്നു. 2022 ന്റെ മൂന്നാം പാദത്തിൽ മൊത്തം വരുമാനം 27.71 ബില്യൺ ഡോളറും അറ്റവരുമാനം 4.4 ബില്യൺ ഡോളറുമായിരുന്നു. എന്നാൽ, പ്രവചനത്തെക്കാൾ കുറവ് വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെറ്റയുടെ കണക്കുകൾ പ്രകാരം, ഫേസ്ബുക്കിന് മൂന്നാം പാദത്തിൽ ശരാശരി 1.984 ബില്യൺ പ്രതിദിന സജീവ ഉപയോക്താക്കളാണ് ഉള്ളത്. ഫേസ്ബുക്കിൽ നിന്നുള്ള വരുമാനവും ഇത്തവണ കുറഞ്ഞിട്ടുണ്ട്.
Post Your Comments