തിരുവനന്തപുരം: മീശക്കാരൻ എന്ന പേരിൽ ടിക് ടോക്കിലും ഫേമസ് ആയ വിനീത് ജയിലിൽ നിന്ന് വീണ്ടും റീൽസിലേക്ക്. വിനീത് ബലാത്സംഗ കേസിൽ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു കോളേജ് വിദ്യാര്‍ത്ഥി നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ജാമ്യത്തിലിറങ്ങിയ ഇയാൾ സമൂഹ മാധ്യമങ്ങളിൽ കം ബാക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
‘ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ’, എന്ന കുറിപ്പിനൊപ്പമുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാൾ കംബാക്ക് വീഡിയോ പങ്കുവെച്ചത്. ഒപ്പം ബെൻസ് കാറിൽ നിന്ന് ഇറങ്ങുന്ന തരത്തിൽ ഇയാൾ ചെയ്ത ഇൻസ്റ്റഗ്രാം റീലും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്.
കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. അതേസമയം വിനീത് ജയിലിലായതിന് ശേഷം നിരവധി ട്രോളുകളാണ് ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ വന്നത്. തമിഴ് ചാനലിൽ വരെ ഇത് വലിയ വാർത്തയായിരുന്നു.
Post Your Comments