KeralaLatest NewsNews

കേരളത്തിലെ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ കേരളപിറവി ദിനത്തില്‍ സിപിഎം മനുഷ്യച്ചങ്ങല സൃഷ്ടിക്കും: മന്ത്രി ആര്‍ ബിന്ദു

അധോലോക മാഫിയകളാണ് കേരളത്തില്‍ ലഹരി വ്യാപാരത്തിന് പിന്നിലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: അധോലോക മാഫിയകളാണ് കേരളത്തില്‍ ലഹരി വ്യാപാരത്തിന് പിന്നിലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ലഹരിക്കെതിരെ വേണ്ടത് വിട്ടുവീഴ്ചയില്ലാ പോരാട്ടമെന്നും കര്‍മ്മസേനക്ക് തുടക്കം കുറിച്ച് മന്ത്രി പറഞ്ഞു. എന്‍സിസി, എന്‍എസ്എസ് വൊളണ്ടിയര്‍മാരെ സംഘടിപ്പിച്ചാണ് പുതിയ കര്‍മ്മസേനക്ക് തുടക്കമായത്.

Read Also: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

ASAAD എന്നതാണ് ലഹരിക്കെതിരായ കര്‍മ്മ സേനയുടെ പേര്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വിവിധ സ്‌കൂള്‍ കോളേജുകളിലെ എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ ഭാഗമായി. കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് ലഹരിക്കെതിരെ സംസ്ഥാനവ്യാപകമായി മനുഷ്യച്ചങ്ങല തീര്‍ക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിച്ച് പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നിന്റേയും ലഹരിയുടേയും ഹബ്ബായി കേരളം മാറുമ്പോഴാണ് ഇതിനെതിരെ സംസ്ഥാനത്ത് പോരാട്ടം ശക്തമാകുന്നത്. വിദ്യാലയങ്ങളിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും എന്‍സിസി, എന്‍എസ്എസ് വൊളണ്ടിയര്‍മാരെ സംഘടിപ്പിച്ചാണ് പുതിയ കര്‍മ്മസേനക്ക് തുടക്കമായത്. എന്തിനെയും കച്ചവടമായി കാണുന്ന വിഭാഗമാണ് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമാകുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button