സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ-12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നെതർലന്‍ഡ്സാണ് എതിരാളികള്‍. തുടർച്ചയായ രണ്ടാം ജയമാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ നാല് വിക്കറ്റിന് തകർത്തിരുന്നു.
അതേസമയം, ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് അവസരം നല്‍കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ലെന്നാണ് മുന്‍ പരിശീലകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ പറയുന്നത്.
‘സിഡ്നിയില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അശ്വിനെയും അക്സറിനെയും ഒഴിവാക്കുന്നത് നീതിയാണെന്ന് തോന്നുന്നില്ല. മാറ്റമുണ്ടെങ്കില്‍ തന്നെ ഇവരിലൊരാളെ മാറ്റി ചാഹലിന് അവസരം നല്‍കലാവും. എന്നാല്‍, പരിക്കിന്റെ പ്രഹരമൊന്നും വന്നില്ലെങ്കില്‍ അത്തരമൊരു മാറ്റവും ഇലവനില്‍ നെതർലന്‍ഡ്സിനെതിരെ പ്രതീക്ഷിക്കുന്നില്ല’.
‘ഡെത്ത് ഓവറില്‍ അർഷ്ദീപ് സിംഗിന് രണ്ട് ഓവർ നല്‍കണമെന്ന് ഇന്ത്യ-പാക് മത്സരത്തിലും ഞാന്‍ വാദിച്ചിരുന്നു. ഷമിയോ ഭുവിയോ ഓരോ ഓവർ വീതം എറിയാം. അങ്ങനെയായിരിക്കണം അവസാന നാല് ഓവർ’ കുംബ്ലെ പറഞ്ഞു.
എന്നാൽ, ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹർദ്ദിക് പാണ്ഡ്യക്ക് വിശ്രമം നൽകണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ ആവശ്യപ്പെടുന്നത്. പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയെ കളിപ്പിക്കണമെന്നാണ് ഗവാസ്ക്കറുടെ ആവശ്യം.
Post Your Comments