പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്. ഇതിനായി മാർക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നൽകി. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഓഹരികളുടെ വിൽപ്പനയാണ് നടക്കുക. ഇതിലൂടെ 500 കോടി രൂപ നിക്ഷേപകരിൽ ഇന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉത്തരപ്രദേശിലെ വാരണാസിയാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം. ഐപിഒയുടെ മുന്നോടിയായി 100 കോടി രൂപയുടെ പ്ലേസ്മെന്റ് റൗണ്ട് നടത്താൻ ബാങ്ക് പദ്ധതിയിടുന്നുണ്ട്. അതിനാൽ, പ്ലേസ്മെന്റ് റൗണ്ട് നടത്തുന്നതോടെ ഐപിഒയുടെ ഇഷ്യു വലിപ്പത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
2009- ൽ മൈക്രോ ഫിനാൻസ് സ്ഥാപനമായാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രവർത്തനമാരംഭിച്ചത്. അക്കാലയളവിൽ 8,000 ഉപഭോക്താക്കളും നാല് ബ്രാഞ്ചുകളുമാണ് ഉണ്ടായിരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം, 500 ബാങ്കിംഗ് ഔട്ട് ലെറ്റുകളും, 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്.
Also Read: കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ: പിഴ ചുമത്തിയതിൽ വിശദീകരണവുമായി ഗൂഗിൾ
Post Your Comments