KannurLatest NewsKeralaNattuvarthaNews

വിദേശ മദ്യവിൽപന : 15 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിൽ

മലപ്പട്ടം ചൂളിയാട് തലക്കോട്ടെ പുതിയപുരയിൽ ബാലകൃഷ്ണനെ (55) മയ്യിൽ ടൗണിൽ വെച്ചും പയ്യാവൂർ പൈസക്കരി പാടുവിലങ്ങിലെ പുളിക്കപ്പറമ്പിൽ പ്രജീഷ് തോമസിനെ (42) പയ്യാവൂരിൽ വെച്ചുമാണ് ആണ് ശ്രീകണ്ഠപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്

ശ്രീകണ്ഠപുരം: വിൽപനക്കായി കടത്തുകയായിരുന്ന 15 കുപ്പി വിദേശ മദ്യവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മലപ്പട്ടം ചൂളിയാട് തലക്കോട്ടെ പുതിയപുരയിൽ ബാലകൃഷ്ണനെ (55) മയ്യിൽ ടൗണിൽ വെച്ചും പയ്യാവൂർ പൈസക്കരി പാടുവിലങ്ങിലെ പുളിക്കപ്പറമ്പിൽ പ്രജീഷ് തോമസിനെ (42) പയ്യാവൂരിൽ വെച്ചുമാണ് ആണ് ശ്രീകണ്ഠപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

Read Also : സർക്കാർ ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കും: മുഖ്യമന്ത്രി

പ്രിവൻറിവ് ഓഫീസർ പി.ആർ. സജീവ്, ഗ്രേഡ് പ്രിവൻറിവ് ഓഫീസർമാരായ കെ. രാജേഷ്, പി.വി. പ്രകാശൻ, കെ.വി. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.പി. സുദീപ്, പി. ഷിബു, സി. പ്രദീപ്കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button