Latest NewsNewsIndia

ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയ്യാറാകണം: സുബ്രഹ്മണ്യൻ സ്വാമി

ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നടത്തുന്ന വിവാദ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

‘കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയേണ്ടതുണ്ട്. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു,’ സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ വ്യക്തമാക്കി.

അത്താഴം കഴിക്കാനുമുണ്ട് ചില സമയ നിഷ്ഠകൾ: അറിയാം ഇക്കാര്യങ്ങൾ

ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് വന്നു. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഭ

രണപരവും നിയമപരവുമായ വഴിയില്‍ ഗവര്‍ണര്‍ വരണമെന്നും ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവര്‍ണര്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം നിര്‍മ്മിച്ച നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കന്നത് എന്നോര്‍ക്കണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button