ThiruvananthapuramNattuvarthaKeralaNews

തെ​രു​വു​നാ​യ​ ആ​ക്ര​മ​ണം : യു​വാ​വി​ന് പ​രി​ക്ക്

വ​ലി​യ​തു​റ സ്വ​ദേ​ശി ടോ​ണി(22)ക്ക് ആണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: പാ​ള​യ​ത്ത് എം​എ​ല്‍​എ ഹോ​സ്റ്റ​ലി​നു സ​മീ​പം യു​വാ​വി​നു തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണത്തിൽ പരിക്ക്. വ​ലി​യ​തു​റ സ്വ​ദേ​ശി ടോ​ണി(22)ക്ക് ആണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കാ​ലി​ല്‍ ക​ടി​യേ​റ്റ യു​വാ​വ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Read Also : ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ സേവനം നിർത്താനൊരുങ്ങി ഗൂഗിൾ, അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ള​യ​ത്തെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ടോ​ണി. ബ​സി​റ​ങ്ങി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ തെ​രു​വു​നാ​യ​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഓ​ടി​യെ​ത്തി യുവാവിനെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പാ​ള​യം എം​എ​ല്‍എ ഹോ​സ്റ്റ​ല്‍, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​നം, വി​ജെ​ടി ഹാ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​വി​ടു​ത്തെ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണം കി​ട്ടു​ന്ന​തി​നാ​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ ഇ​വി​ടെ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button