പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി മേദാന്ത (Medanta) എന്ന പേരിൽ ആശുപത്രികൾ നടത്തുന്ന ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 3 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ നവംബർ 7 ന് സമാപിക്കും. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഏകദേശം 2,200 കോടി രൂപ സമാഹരിക്കാനാണ് മേദാന്ത ലക്ഷ്യമിടുന്നത്.
500 കോടിയുടെ പുതിയ ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ 5.08 കോടി ഓഹരികളുമാണ് വിൽക്കാൻ പദ്ധതിയിടുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും ഗ്ലോബൽ ഹെൽത്ത് കീഴിലുള്ള മേദാന്ത ഹോൾഡിംഗ്സ്, ഗ്ലോബൽ ഹെൽത്ത് പാടലിപുത്ര എന്നിവയുടെ കടങ്ങൾ വീട്ടാനാണ് വിനിയോഗിക്കുക. വരും വർഷങ്ങളിൽ വൻ മാറ്റങ്ങൾക്ക് ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ് പദ്ധതിയിടുന്നുണ്ട്.
Also Read: ചര്‍മ്മത്തിലെ ചുളിവുകൾ മാറാനും തലമുടി ആരോഗ്യത്തോടെ വളരാനും കിടിലനൊരു എണ്ണ
വടക്ക്- കിഴക്കൻ ഇന്ത്യയിലെ പ്രധാനമായ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ മേദാന്ത 2004- ലാണ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ, ഗുരുഗ്രാം, റാഞ്ചി, ഇൻഡോർ, ലക്നൗ, പാട്ന എന്നിവിടങ്ങളിലായി 5 ആശുപത്രികൾ മേദാന്തയ്ക്ക് ഉണ്ട്.
Post Your Comments