ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഇത്തവണ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് കമ്പനി പുതിയ മാറ്റങ്ങൾ പരീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഇഷ്ടപ്പെട്ട പാട്ട് ചേർക്കുന്ന സംവിധാനമാണ് ഉൾപ്പെടുത്തുക. ഈ ഫീച്ചർ പരീക്ഷാടിസ്ഥാനത്തിൽ വികസിപ്പിച്ചിട്ടുണ്ട്. നിലവിലെ സൂചനകൾ അനുസരിച്ച്, ഉൾപ്പെടുത്തുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈൽ പേജിൽ ദൃശ്യമാകുന്നതാണ്. എന്നാൽ, പ്രൊഫൈൽ പേജിൽ ഉൾപ്പെടുത്തിയ ഗാനം പ്ലേ ചെയ്യാൻ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് സാധിക്കില്ല.
അടുത്തിടെയാണ് പ്രോട്ടോടൈപ്പ് ടെസ്റ്റിംഗിൽ ഈ സംവിധാനത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചു തുടങ്ങിയത്. അതേസമയം, പ്രോട്ടോടൈപ്പ് ഫീച്ചറുകൾ കൂടുതൽ വികസിക്കുമ്പോൾ പ്രൊഫൈൽ പേജിൽ പാട്ട് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇൻസ്റ്റഗ്രാമിന് പുറമേ, ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും പ്രൊഫൈൽ പേജുകളിൽ ഇഷ്ടപ്പെട്ട പാട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുന്നുണ്ട്. കൂടാതെ, നേരത്തെ ഉണ്ടായിരുന്ന മൈസ്പേസ് ആപ്ലിക്കേഷനിലും ഈ ഫീച്ചർ ഉൾക്കൊള്ളിച്ചിരുന്നു. 2009 ഓടെയാണ് മൈസ്പേസിന്റെ പ്രവർത്തനം നിലച്ചത്.
Also Read: ഇന്ത്യൻ വിപണിയിൽ അതിവേഗം വളർച്ച നേടി സ്പ്രൈറ്റ്
Post Your Comments