
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണ്ണവേട്ട. 715 ഗ്രാം സ്വര്‍ണ്ണവുമായി രണ്ട് പേർ പിടിയിലായി. മലപ്പുറം വേങ്ങൂർ സ്വദേശി അഷ്കർ അലി, കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് അനസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് സ്വര്‍ണ്ണം കടത്താൻ ശ്രമിച്ചത്. 1633 ഗ്രാം സ്വർണ്ണം എമർജൻസി ബാറ്ററിയിൽ ഒളിപ്പിച്ചാണ് അഷ്കർ അലി കടത്താൻ ശ്രമിച്ചത്. ഇരുവരെയും ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നലെയും സ്വര്‍ണ്ണം പിടികൂടിയിരുന്നു. 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണ്ണവുമായി കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് പിടിയിലായത്.
സ്വർണ്ണമിശ്രിതം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.
Post Your Comments