Latest NewsKeralaNews

കൃഷിയിടാധിഷ്ഠിത ആസൂത്രണം അനിവാര്യം: മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കൃഷിയിടത്തേയും കൃഷിക്കാരനെയും മനസിലാക്കിയുള്ള ആസൂത്രണമാണ് കാർഷിക മേഖലയ്ക്ക് അത്യാവശ്യമെന്ന് കാർഷിക വികസന കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. ഫാം പ്ലാന്‍ ഡെവലപ്‌മെന്റ് അപ്രോച്ച് പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ പ്രദേശത്തും ഏത് വിളയ്ക്കാണ് കൂടുതൽ വിളവ് കിട്ടുന്നതെന്നത് മനസ്സിലാക്കണം. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണമാണ് നടത്തേണ്ടത്. ഈ രീതിയിൽ ആസൂത്രണം നടപ്പിലാക്കിയാൽ എത്ര ഉത്പാദനം ലഭിക്കുമെന്ന് മനസിലാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി റ്റി. നീണ്ടിശ്ശേരി പദ്ധതി വിശദീകരിച്ചു.

ജില്ല പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, ഗ്രാമപഞ്ചായത്ത് അംഗം ജയലേഖ ജയകുമാര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി. അനിതകുമാരി, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.എസ് ബിന്ദു, ജില്ല ക്ഷീര വികസന ഓഫീസര്‍ എന്‍. വീണ, ജില്ല മത്സ്യബന്ധന ഓഫീസര്‍ എസ്.ആര്‍ രമേഷ് ശശിധരന്‍, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ടി.സജി എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button