Latest NewsNewsIndiaInternational

‘സീതാരാമനായ’ ഋഷി സുനക്കും അക്ഷതാ മൂർത്തിയും: റീൽസ് പങ്കുവെച്ച് അലിഷ ചിനായ്

ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യയും ആഹ്ലാദിച്ചു. അതൊരു ചർത്ര നിമിഷമായിരുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേർന്നു. ഇതിൽ ബോളിവുഡ് ഗായിക അലിഷ ചിനായുടെ അഭിനന്ദനം കുറച്ച് വ്യത്യസ്തമായിരുന്നു. ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും ഉൾപ്പെടുന്ന ഒരു റീൽസ് ആയിരുന്നു അലിഷ പങ്കുവെച്ചത്.

ഋഷി സുനക്, അക്ഷതാ മൂർത്തി എന്നിവരെ രാമനായും സീതയായും ചിത്രീകരിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു ഇത്. ചാംകേഗാ ഇന്ത്യ എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ട്. വീഡിയോ ഏഴ് ലക്ഷത്തിൽ അധികം ആളുകൾ ആണ് ഇതുവരെ കണ്ടത്. സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്.

ഇൻഫോസിസ് സ്ഥാപകനും ശതകോടീശ്വരനുമായ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത. അധികളാരത്തിലേറി 45 ദിവസത്തിനുള്ളിൽ ലിസ് ട്രസ് രാജിവച്ചതിനെത്തുടർന്ന് ആണ് ഋഷി സുനക് ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സുനക് യു.കെയുടെ പ്രധാനമന്ത്രിയായതിന് ശേഷം കോഹിനൂർ തിരികെ കൊണ്ടുവരുന്നത് മുതൽ ഇന്ത്യയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതുവരെയുള്ള മീമുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Alisha Chinai (@alishachinaiofficial)

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button