കൊച്ചി: കടവന്ത്ര ഗിരിനഗറില്‍ കൊച്ചി ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതി കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ലാല്‍ ബഹദൂറിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. കൊലപാതകം നടത്തിയ ഇയാള്‍ നഗരം വിട്ടതായാണ് പൊലീസിന്റെ നിഗമനം.
തിങ്കളാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമയ്ക്ക് നല്കിയ മേല്‍വിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാള്‍ സ്വദേശികളെന്ന് പൊലീസ് പറയുന്നു.
read also: എടപ്പാൾ നഗരത്തിൽ പൊട്ടിത്തെറി: റൗണ്ട് എബൗട്ടിന്റെ ഒരുഭാഗം തകർന്നു
ഒന്നരവര്‍ഷമായി ഇളംകുളത്തെ വാടകവീട്ടിലായിരുന്നു ലക്ഷ്മിയും ഭർത്താവ് രാം ബഹദൂറും താമസിച്ചിരുന്നത്. സ്വദേശം മഹാരാഷ്ട്രയെന്നാണ് വീട്ടുടമയോട് ഇവർ പറഞ്ഞത്. എന്നാല്‍ ഉടമയ്ക്ക് നല്കിയ രേഖയിലെ മേല്‍വിലാസത്തില്‍ അവ്യക്തതകള്‍ ഏറെയുണ്ടെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്. നഗരത്തില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടില്‍ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു രാം ബഹദൂറിനെന്നും പൊലീസ് പറയുന്നു.
Post Your Comments