Latest NewsKeralaNews

ടയറുകടയിൽ നിന്നും വടിവാൾ പിടിച്ചെടുത്ത സംഭവം: പ്രതി അറസ്റ്റിൽ

വയനാട്: മാനന്തവാടിയിൽ ടയറുകടയിൽ നിന്നും വടിവാൾ പിടിച്ചെടുത്ത കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അറസ്റ്റിൽ. കല്ലുമൊട്ടൻകുന്ന് സലീമാണ് കേസില്‍ അറസ്റ്റിൽ ആയത്. സംഭവ ശേഷം ഇയാൾ ഒളിവിലായിരുന്നു.

പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സലീമിന്റെ ഉടമസ്ഥതയിലുള്ള എസ് ആന്റ് എസ് ടയർ വർക്‌സ് എന്ന കടയിൽ നിന്നുമായിരുന്നു വടിവാൾ ശേഖരം പിടികൂടിയത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ആയുധ നിയമ പ്രകാരം പോലീസ് കേസ് എടുത്തു.

നാല് വടിവാളുകൾ ആയിരുന്നു പിടിച്ചെടുത്തത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കടയിലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സലീമിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button