Latest NewsKeralaNews

‘ധൈര്യമുണ്ടെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്ക്’: ശ്രീരാമകൃഷ്ണശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന, ചിത്രങ്ങളും പുറത്ത്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ലൈംഗികാരോപണം തള്ളിയ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്ന വീണ്ടും രംഗത്ത്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ ശ്രീരാമകൃഷ്ണൻ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് സ്വപ്ന ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്ന സുരേഷ് പുറാത്തുവിട്ടിട്ടുണ്ട്. തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും സ്വപ്ന പറഞ്ഞു.

‘ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയും ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലും മാത്രമാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ളവ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും’, സ്വപ്ന സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, സത്യത്തിന്റെ കണികപോലും ഇല്ലാത്ത കഥകളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നായിരുന്നു പി ശ്രീരാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയത്. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോൾ പുതിയ തരം ആരോപണങ്ങളിലേക്ക്കടന്നിരിക്കയാണ്. രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ മാത്രം പ്രചരിപ്പിക്കപ്പെടുന്ന ഈ അസത്യങ്ങളുടെ ഗുണഭോക്താക്കൾ ആരാണെന്ന് പൊതുസമൂഹം തിരിച്ചറിയണം. സാമ്പത്തീക കുറ്റകൃത്യങ്ങൾ, സ്വർണ്ണ കടത്തിൻ്റെ ഉറവിടം, ലക്ഷ്യം, അതിൻ്റെ അനുബന്ധ നാടകങ്ങൾ ഇതൊന്നും വേണ്ടത്ര പുറത്ത് വരാതിരിക്കാനുള്ള ഗൂഡാലോചനയുടെ രാഷ്ട്രീയമാണ് ഇതിൻ്റെ പുറകിലുള്ള ലക്ഷ്യം. അറിഞ്ഞോ അറിയാതേ യോ അതിന് കരുവായി തീരുകയാണ് പ്രതിയായ സ്വപ്ന. അതു കൊണ്ട് തന്നെ ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകൂവെന്ന് ശ്രീരാമകൃഷ്ണൻ എഫ് ബി പോസ്റ്റിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button