Latest NewsNewsMobile PhoneTechnology

POCO M3 PRO 5G: റിവ്യൂ

48 മെഗാപിക്സൽ, 2 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ പിൻ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്

കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി നേടിയെടുത്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് POCO. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് POCO പുതുതായി പുറത്തിറക്കുന്ന ഓരോ സ്മാർട്ട്ഫോണിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. അത്തരത്തിൽ കുറഞ്ഞ ബഡ്ജറ്റിൽ നിരവധി സവിശേഷതകളോടെ വാങ്ങാൻ സാധിക്കുന്ന POCOയുടെ സ്മാർട്ട്ഫോണാണ് POCO M3 PRO 5G. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400 × 1,800 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.

Also Read: മനം നിറച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം

48 മെഗാപിക്സൽ, 2 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ പിൻ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.. 13,999 രൂപ മുതലാണ് POCO M3 PRO 5G വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button