Latest NewsKeralaNews

മലയാളദിനാഘോഷം, ഭരണഭാഷാവാരം: സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്

തിരുവനന്തപുരം: ഈ വർഷത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘സമകാലിക ജനപഥം’ ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും, സംസ്ഥാനതല ഭരണഭാഷാ-പുരസ്‌കാര വിതരണം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും.

ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ജീവനക്കാർക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മലയാളഭാഷയ്ക്കു വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് ഭാഷാരംഗത്തെ പ്രമുഖരായ എം മുകുന്ദൻ, പ്രൊഫ വി  മധുസൂദനനൻ നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

Read Also: മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്‌ക്കെതിരെ ബോധവത്കരണം: സംസ്ഥാനതല ഉദ്ഘാടനം 28 ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button