Latest NewsKeralaNews

ഇലന്തൂര്‍ ഇരട്ട നരബലി കേസ്: പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ല

സെപ്റ്റംബര്‍ 26ന് രാവിലെ 9.15ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മൂന്നു പ്രതികളും റിമാന്റിലാണുള്ളത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തു ജില്ലാ ജയിലിലേക്ക് അയച്ചത്. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.

Read Also:‘വീട്ടിൽ വന്നത് അർദ്ധരാത്രിയിൽ, കൂടെ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല’: കടകംപള്ളിക്ക് ചെക്ക് വെച്ച് സ്വപ്ന സുരേഷ്

കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വീണ്ടും പരീക്ഷണം നടത്തി. വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കി പരിശോധിച്ചെങ്കിലും കാര്യമായി തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഫോറന്‍സിക് സംഘവും വീടിനുള്ളില്‍ പരിശോധന നടത്തി. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയറിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചു.

അതേസമയം, കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുന:രാവിഷ്‌കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുന:രാവിഷ്‌കരിച്ചത്. സെപ്റ്റംബര്‍ 26ന് രാവിലെ 9.15ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷന്‍ സ്ട്രീറ്റിലേക്ക് പോയി. സ്‌കോര്‍പിയോ കാറുമായി 9.25 ഓടെ ചിറ്റൂര്‍ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലില്‍ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button