Latest NewsNewsBusiness

പേയ്ഡ് റിവ്യൂകൾക്ക് പൂട്ടുവീഴും, നടപടിയുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്

ഇ- കൊമേഴ്സ് രംഗത്ത് റിവ്യൂകളും റേറ്റിംഗുകളും പ്രത്യേക പങ്കുവഹിക്കുന്നുണ്ട്

പേയ്ഡ് റിവ്യൂകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇ- കൊമേഴ്സ് വെബ്സൈറ്റുകളിൽ പണം വാങ്ങിയതിനു ശേഷം ഉൽപ്പന്നങ്ങളെ പ്രകീർത്തിച്ച് റിവ്യൂ എഴുതുന്നതിനെതിരെയാണ് പൂട്ടുവീഴുന്നത്. ഇതിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് കരട് മാർഗ്ഗരേഖകൾ പുറത്തിറക്കിയിട്ടുണ്ട്.

മാർഗ്ഗരേഖകൾ പ്രകാരം, പേയ്ഡ് റിവ്യൂകളെ ഉപഭോക്താക്കൾക്ക് പ്രത്യേകം തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണം നൽകിയോ, സൗജന്യമായി ഉൽപ്പന്നങ്ങൾ നൽകിയോ എഴുതിപ്പിക്കുന്ന റിവ്യൂകളെ പ്രത്യേകം അടയാളപ്പെടുത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, പേയ്ഡ് റേറ്റിംഗുകൾ ഒഴിവാക്കിയതിനുശേഷം മാത്രമാണ് മൊത്തത്തിലുള്ള റേറ്റിംഗ് സംഖ്യ നൽകേണ്ടതെന്നും വ്യക്തമാക്കി.

Also Read: നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1103 കേസുകൾ, 1127 പ്രതികൾ അറസ്റ്റിൽ

ഇ- കൊമേഴ്സ് രംഗത്ത് റിവ്യൂകളും റേറ്റിംഗുകളും പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. ഉപഭോക്താക്കളെ ഉൽപ്പന്നങ്ങളിലേക്ക് ആകർഷിക്കുന്ന മുഖ്യഘടകമായും ഇവ പ്രവർത്തിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് മിക്ക ഇ-കൊമേഴ്സ് വെബ്സൈറ്റുകളും പേയ്ഡ് റിവ്യൂകൾക്ക് പ്രാധാന്യം നൽകുന്നത്. ഇത്തരം പ്രവണതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാണ് പുതിയ കരട് മാർഗ്ഗരേഖകൾ കേന്ദ്രം അവതരിപ്പിച്ചത്. കരട് മാർഗ്ഗരേഖയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാൻ വാണിജ്യ വെബ്സൈറ്റുകൾക്ക് നവംബർ 10 വരെ സമയം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button