KeralaLatest NewsNews

മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്‌ക്കെതിരെ ബോധവത്കരണം: സംസ്ഥാനതല ഉദ്ഘാടനം 28 ന്

തിരുവനന്തപുരം: മയക്കുരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‌കാരിക വകുപ്പ് ആശയപ്രചാരണ – ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ശശി തരൂർ എം.പി മുഖ്യാഥിതിയാകും.

Read Also: ഭർത്താവിനെ മദ്യപാനി, സ്ത്രീ ലമ്പടൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ക്രൂരമായ പ്രവൃത്തി: ബോംബൈ ഹൈക്കോടതി

ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് പരിശീലകരും പഠിതാക്കളും സാമൂഹികതിന്മയ്‌ക്കെതിരെയുള്ള ആശയപ്രചാരണം ലക്ഷ്യമിട്ടുള്ള വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും. സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Read Also: ‘വീട്ടിൽ വന്നത് അർദ്ധരാത്രിയിൽ, കൂടെ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല’: കടകംപള്ളിക്ക് ചെക്ക് വെച്ച് സ്വപ്ന സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button