KollamKeralaNattuvarthaLatest NewsNews

രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​യ എ​സ്എ​ഫ്സി​കെ തൊ​ഴി​ലാ​ളി സ്കൂ​ട്ട​റി​ൽ മ്ലാ​വി​ടി​ച്ച് മരിച്ചു

മു​ള്ളു​മ​ല അ​മ്പ​നാ​ർ എ​സ് എ​ഫ് സി ​കെ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി പ്ര​ദീ​പാ(36)​ണ് മ​രി​ച്ച​ത്

പ​ത്ത​നാ​പു​രം: ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​യ എ​സ്എ​ഫ്സി​കെ തൊ​ഴി​ലാ​ളി സ്കൂ​ട്ട​റി​ൽ മ്ലാ​വി​ടി​ച്ച് പ​രി​ക്കേ​റ്റ് ചികിത്സയിലിരിക്കെ മ​രി​ച്ചു. മു​ള്ളു​മ​ല അ​മ്പ​നാ​ർ എ​സ് എ​ഫ് സി ​കെ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി പ്ര​ദീ​പാ(36)​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി അ​ലി​മു​ക്ക് -അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ മ്ലാ​വ് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ട്ട​റി​ൽ നി​ന്നും വീ​ണ് ഗു​രു​ത​ര​മാ​യി പ്ര​ദീ​പിന് പ​രി​ക്കേ​റ്റ​ത്. മു​ള്ളു​മ​ല കു​ട​മു​ക്ക് കെ​പി​സി ഭാ​ഗ​ത്തു റോ​ഡി​നു കു​റു​കേ ചാ​ടി​യ മ്ലാ​വ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഇ​ട​നി​ല​ക്കാ​രാ​ക്കി ല​ഹ​രി വി​ല്പ​ന നടത്തുന്നതായി പരാതി

പ​രി​ക്കേ​റ്റ് റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന പ്ര​ദീ​പി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സാ സം​വി​ധാ​നം ല​ഭ്യ​മാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ർ​ന്ന്, കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലിരിക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ചത്.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: മ​ഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button