AlappuzhaLatest NewsKeralaNattuvarthaNews

യു​വ​തി​യെ വി​വാ​ഹ​ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് പീഡിപ്പിച്ചു:പ്രതി പിടിയിൽ

വെ​ണ്മ​ണി കോ​ടു​കു​ള​ഞ്ഞി ക​രോ​ട് മേ​ലേ​ട​ത്തു ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ര​തീ​ഷ് ഹ​രി​ക്കു​ട്ട​ൻ (24) ആ​ണ് പൊലീസ് പിടിയിലായത്

ചെ​ങ്ങ​ന്നൂ​ർ: യു​വ​തി​യെ വി​വാ​ഹ​ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ണ്മ​ണി കോ​ടു​കു​ള​ഞ്ഞി ക​രോ​ട് മേ​ലേ​ട​ത്തു ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ര​തീ​ഷ് ഹ​രി​ക്കു​ട്ട​ൻ (24) ആ​ണ് പൊലീസ് പിടിയിലായത്.

പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിയെ നി​ർ​ബ​ന്ധി​ച്ച് ശാ​രീ​രി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു മാ​ന​ഹാ​നി​ വ​രു​ത്തു​ക​യും ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​ക്കൊ​ണ്ട് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​ക്കു​ക​യും ചെ​യ്ത​തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Read Also : ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!

വെ​ണ്മ​ണി ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​രു​ൺ കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഹ​രി​കു​മാ​ർ, ശ്രീ​ജ, സി​പി​ഒ​മാ​രാ​യ ഗോ​പ​കു​മാ​ർ, സ​തീ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button