Latest NewsIndiaNews

ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്തെ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപോത്സവത്തിന് തുടക്കം കുറിക്കാന്‍ പ്രചോദനമായത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചെ​റു​മ​ക​ളെ സ്കൂ​ളി​ലാ​ക്കാ​ൻ റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

മോദിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ആരംഭിച്ച ദീപോത്സവം ഇന്ന് രാജ്യത്തിന്റെ ഉത്സവമായി മാറിയെന്നും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തിയതായും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

18 ലക്ഷം മണ്‍വിളക്കുകള്‍ തെളിച്ചാണ് ഇത്തവണ അയോദ്ധ്യയില്‍ ദീപാവലി ആഘോഷിച്ചത്. സരയൂ നദിയുടെ തീരത്ത് 22,000 സന്നദ്ധ പ്രവര്‍ത്തകരാണ് വിളക്കുകള്‍ തെളിയിച്ച് ഗിന്നസ് റെക്കോഡില്‍ ഇടം നേടിയത്. രാമജന്മഭൂമിയിലെ മുക്കിലും മൂലയിലും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. സൂര്യാസ്തമയത്തിന് ശേഷമായിരുന്നു സരയൂ നദിയുടെ തീരത്ത് മണ്‍വിളക്കുകള്‍ തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button