
പാലക്കാട്: തൃത്താല ചാലിശ്ശേരി പെരുമണ്ണൂരിൽ അഞ്ച് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചാലിശ്ശേരി പെരുമണ്ണൂരിൽ ആണ് സംഭവം.
വീടിന്‍റെ മുറ്റത്ത് കളിക്കുമ്പോളാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയിലും പുറത്തും കടിയേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.
അതേസമയം, കായംകുളം എരുവയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർമാർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുവ സ്വദേശികളായ ഹരികുമാർ, രാജു, രമണൻ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്.
Post Your Comments