കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തിൽ കയറ്റി പീഡിപ്പിച്ച യുവാവ് പിടിയിൽ. വെള്ളൂര്‍ വടകര സ്വദേശി അൻസിലിനെ(18) ആണ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടുത്തുരുത്തി പൊലീസ് ആണ് അൻസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 334 കേസുകൾ
കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൗചാലയത്തിൽ വച്ചാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തന്നെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്.
എസ് ഐ എസ് കെ സജിമോന്‍, എ എസ് ഐ റെജി, വനിതാ സി പി ഒ തുളസി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Leave a Comment