തിരുവനന്തപുരം: വി.സിമാരുടെ രാജി വിഷയത്തില്‍ ഹൈക്കോടതിയില്‍ നിലപാട് മാറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സിമാര്‍ രാജി വയ്‌ക്കേണ്ടെന്നും നടത്തിയത് രാജി അഭ്യര്‍ത്ഥന മാത്രമാണെന്ന് ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞു. വി.സിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ എന്തിന് രാജി ആവശ്യപെട്ടെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു. വി.സിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉടന്‍ ഉത്തരവ് പറയും.
അതേസമയം, കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്ന് വിളിച്ചതിൽ തെറ്റില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11-നകം രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചുവെങ്കിലും അവര്‍ രാജി സമർപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ഗവർണറുടെ പത്രസമ്മേളനം.
Post Your Comments