KozhikodeKeralaNattuvarthaLatest NewsNews

തിയേറ്റർ പാർക്കിങ്ങിൽ വച്ച ബുള്ളറ്റ് മോഷ്ടിച്ചു : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫസലുദ്ദീൻ തങ്ങൾ (28)ആണ് അറസ്റ്റിലായത്

കോഴിക്കോട്: സിനിമാതിയേറ്ററിനടുത്തുള്ള പാർക്കിങ്ങിൽ വച്ച ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫസലുദ്ദീൻ തങ്ങൾ (28)ആണ് അറസ്റ്റിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺപൊലീസും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ ആഗസ്റ്റ് മാസം 18-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി അപ്സര തിയേറ്ററിനു പുറകിലുള്ള പാർക്കിങ്ങിൽ നിർത്തിയിട്ട ബുള്ളറ്റ് അർദ്ധരാത്രിയോടെയാണ് പ്രതി മോഷ്ടിച്ചത്. കോഴിക്കോട് നിന്ന് മോഷ്ടിച്ച ബുള്ളറ്റ് കുടിൽതോടുള്ള രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. തുടർന്ന്, മോഷ്ടിച്ച ബുള്ളറ്റ് രഹസ്യകേന്ദ്രത്തിൽ നിന്ന് മാറ്റുന്നതിനായി ടൗണിൽ വന്നെങ്കിലും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ സിറ്റി ക്രൈം സ്ക്വാഡ് കേസ് ഏറ്റെടുത്തതറിഞ്ഞ് പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കർണ്ണാടക അതിർത്തിയിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : കോയമ്പത്തൂരിൽ കാർ സ്‌ഫോടനത്തിൽ മരിച്ച ജമീഷയുടെ വീട്ടിൽ സ്‌ഫോടക വസ്തുക്കൾ, മുൻപ് എൻഐഎ ചോദ്യം ചെയ്ത ആൾ

ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ബുള്ളറ്റ് ഒളിപ്പിച്ച രഹസ്യകേന്ദ്രം പ്രതി പൊലീസിനോട് വെളിപ്പെടുത്തി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗൺ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ.ബാബു, സീനിയർ സി.പി.ഒ പി. സജേഷ് കുമാർ, സി.പി.ഓ മാരായ പി.കെ.രതീഷ്, പി.ജിതേന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button