Latest NewsCricketNewsSports

ബാറ്റിംഗിൽ പരാജയം: കെ എൽ രാഹുലിനെതിരെ പരിഹാസവുമായി ട്രോളര്‍മാര്‍

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിജയിച്ചെങ്കിലും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഓപ്പണിംഗ് സഖ്യത്തിന്റെ ഫോമില്ലായ്മ. പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കെഎല്‍ രാഹുലിന് ഇതുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. പാകിസ്ഥാന്റെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ തകർപ്പൻ ജയം നേടിയെങ്കിലും വെറും 8 റൺസ് മാത്രമാണ് ഓപ്പണർമാരായ രാഹുലും രോഹിതും സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

നാല് റണ്‍സെടുത്ത രാഹുലിനെ നസീം ഷാ ബൗള്‍ഡാക്കുകയായിരുന്നു. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ പതിക്കുകയായിരുന്നു. ഉത്തരവാദിത്തം കാണിക്കാതെ രാഹുല്‍ പുറത്തായതിന് പിന്നാലെ താരത്തിനെതിരെ ട്രോളുകളും വരികയാണ്. രാഹുലിന് പകരം ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരുണ്ട്.

ടീമിലെത്താന്‍ എന്ത് യോഗ്യതയാണ് രാഹുലിനുള്ളതെന്നാണ് മറ്റു ചിലരുടെ ചോദ്യം. ഇതിനിടെ താരം അടുത്തകാലത്ത് പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനവും ചിലര്‍ എടുത്തുകാണിക്കുന്നു. അടുത്തകാലത്ത് പാകിസ്ഥാനെതിരെ രാഹുല്‍ കളിച്ചപ്പോഴെല്ലാം പൂര്‍ണ പരാജയമായിരുന്നു. പാകിസ്ഥാനെതിരെ കഴിഞ്ഞ നാല് ടി20 ഇന്നിംഗ്‌സുകളില്‍ 35 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.

Read Also:- സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യയില്‍: എത്തുന്നത് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്

നാല് റണ്‍സിനാണ് രാഹുല്‍ പുറത്തായത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ രണ്ടാം മത്സരത്തില്‍ 28 റണ്‍സിന് രാഹുല്‍ പുറത്തായി. ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രാഹുല്‍ മടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ മൂന്ന് റണ്‍സായിരുന്നു സമ്പാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button