Latest NewsNewsTechnology

48 ജിബി അധിക ഡാറ്റ സൗജന്യം, തകർപ്പൻ പ്ലാനുമായി വിഐ

ഈ പ്ലാനിന് കീഴിൽ വാരാന്ത്യ ഡാറ്റ റോൾ ഓവർ നൽകുന്നുണ്ട്

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഇന്റർനെറ്റ് ധാരാളം ഉപയോഗിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ബെസ്റ്റ് സെല്ലിംഗ് പ്ലാനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 70 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാനിനെ കുറിച്ച് അറിയാം.

ഈ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്നതാണ്. 100 സൗജന്യ എസ്എംഎസും അൺലിമിറ്റഡ് കോളിംഗും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 48 ജിബി അധിക സൗജന്യമായി ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രധാന സവിശേഷത. കൂടാതെ, ഒരു വർഷത്തേക്ക് Disney + Hotstart സബ്സ്ക്രിപ്ഷൻ ലഭ്യമാണ്.

Also Read: ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണം: കോടികളുടെ വിപണി മൂല്യം തേടി കേന്ദ്ര സർക്കാർ

ഈ പ്ലാനിന് കീഴിൽ വാരാന്ത്യ ഡാറ്റ റോൾ ഓവർ നൽകുന്നുണ്ട്. ഈ പ്ലാനിൽ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാണ്. വിഐ സിനിമകൾക്കും ടിവി വിഐപികൾക്കും സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ 901 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button