നിരക്ക് ഉയർത്താതെ നേട്ടം കൊയ്യാൻ പുതിയ വിപണന തന്ത്രവുമായി പ്രമുഖ ടെലികോം സേവനതാക്കളായ വോഡഫോൺ- ഐഡിയ രംഗത്ത്. ഇത്തവണ നിരക്ക് കൂട്ടുന്നതിന് പകരം പ്ലാനുകളുടെ വാലിഡിറ്റിയാണ് കമ്പനി വെട്ടിച്ചുരുക്കിയിരിക്കുന്നത്. നിലവിൽ, 99 രൂപയും 128 രൂപയും വില വരുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയാണ് വെട്ടിച്ചുരുക്കിയത്. ഓരോ ഉപഭോക്താവിൽ നിന്നുമുളള ശരാശരി വരുമാനം ഉയർത്തുക എന്നതാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ 99 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ, പുതുക്കിയ മാനദണ്ഡം അനുസരിച്ച് ഇനി 15 ദിവസം മാത്രമാണ് വാലിഡിറ്റി ലഭിക്കുക. അതേസമയം, പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 200 എംബി ഡാറ്റയും, 99 രൂപയുടെ ടോക്ക് ടൈമും ഉപഭോക്താക്കൾക്ക് ലഭിക്കും. 128 രൂപയുടെ റീചാർജ് ചെയ്യുന്നവർക്കും മുൻപ് 28 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ, ഇനി മുതൽ 128 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 18 ദിവസം മാത്രമാണ് വാലിഡിറ്റി ലഭിക്കുക. ഈ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ തുടരുന്നതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Also Read: നടി നവ്യ നായർ ആശുപത്രിയിൽ; ഉറ്റ സുഹൃത്തിനെ കാണാനെത്തി നിത്യ ദാസ്
Post Your Comments