കാണ്‍പൂര്‍: നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി. ശേഷം ഫോണിലൂടെ തന്റെ ഭര്‍ത്താവിനോട് ഇനി തന്നെ വിളിക്കരുതെന്നും, നിങ്ങളെ സ്നേഹിക്കുന്നില്ലെന്നും അറിയിച്ചു. കാണ്‍പൂരിലാണ് സംഭവം.
Read Also: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ കൈയ്യാങ്കളി : ഒരാൾ കുത്തേറ്റ് മരിച്ചു, പ്രതി പിടിയിൽ
ജഡേപൂര്‍ ഗ്രാമവാസിയായ അരവിന്ദ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയില്‍ വിവാഹത്തട്ടിപ്പ് സംഘത്തില്‍പ്പെട്ടയാളാണ് യുവതി എന്ന് സംശയിക്കുന്നു.
ഈ മാസം നാലിനാണ് സംഭവമുണ്ടായതെങ്കിലും യുവാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നവവധു സ്വര്‍ണവും പണവുമായി ഒളിച്ചോടിയത് നാട്ടുകാര്‍ അറിഞ്ഞത്. പൊലീസ് പറയുന്നതനുസരിച്ച് തക്തൗലി ഗ്രാമത്തിലെ രണ്ട് പുരുഷന്മാര്‍ അരവിന്ദിന് വിവാഹ വാഗ്ദാനം നല്‍കി 70000 രൂപ വാങ്ങി, ശേഷം ബീഹാറിലെ ഗയയിലേക്ക് കൊണ്ടുപോയി രുചി എന്ന പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. സെപ്തംബര്‍ 30നാണ് തുക വാങ്ങി പെണ്‍കുട്ടിയുടെ ഫോട്ടോ യുവാവിനെ കാണിച്ചത്. അടുത്ത ദിവസം ഒക്ടോബര്‍ ഒന്നിന് ഗയയിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് അരവിന്ദ് ഭാര്യയോടൊപ്പം ഗ്രാമത്തിലെത്തി.
ഒക്ടോബര്‍ നാലിന് ഉറക്കമുണര്‍ന്നപ്പോള്‍ നവവധുവിനെ കണ്ടില്ലെന്നും, പരിശോധനയില്‍ പെട്ടിയില്‍ സൂക്ഷിച്ച 30,000 രൂപയും വിവാഹത്തിന് താന്‍ അണിയിച്ച ആഭരണങ്ങളും വസ്ത്രങ്ങളും യുവതി മോഷ്ടിച്ചതായും യുവാവ് പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളായ സ്ത്രീയെയും പുരുഷന്മാരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments