PalakkadKeralaNattuvarthaLatest NewsNews

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ൺ​കു​ട്ടി​യോട് ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് അ​ഞ്ച​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

ശ്രീ​കൃ​ഷ്ണ​പു​രം മ​ണ്ണ​മ്പ​റ്റ വ​ട​ക്കേ​ട​ത്തു​കു​ന്ന് സ​ത്യ​കു​മാ​റി​നെ​യാ​ണ് (സ​ത്യ​ൻ -31) പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്

പ​ട്ടാ​മ്പി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ൺ​കു​ട്ടി​യോട് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന് അ​ഞ്ച​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. 50,000 രൂ​പ പി​ഴ​യാണ് വിധിച്ചത്.

ശ്രീ​കൃ​ഷ്ണ​പു​രം മ​ണ്ണ​മ്പ​റ്റ വ​ട​ക്കേ​ട​ത്തു​കു​ന്ന് സ​ത്യ​കു​മാ​റി​നെ​യാ​ണ് (സ​ത്യ​ൻ -31) പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ​സം​ഖ്യ അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണ്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്

2019-ൽ ആണ് സംഭവം. ​മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ലി​ബി, പ്ര​ശാ​ന്ത് ക്ലി​ന്‍റ്, സ​ജീ​വ്, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button