പട്ടാമ്പി: മാനസിക വൈകല്യമുള്ള പെൺകുട്ടിയോട് വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ചര വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയാണ് വിധിച്ചത്.
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വടക്കേടത്തുകുന്ന് സത്യകുമാറിനെയാണ് (സത്യൻ -31) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also : ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണ്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്
2019-ൽ ആണ് സംഭവം. മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ലിബി, പ്രശാന്ത് ക്ലിന്റ്, സജീവ്, രാമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
Post Your Comments