Latest NewsKeralaNews

ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണ്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്

സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് അധികാരമെന്നല്ല, ചാന്‍സലര്‍ക്ക് അധികാരമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ നിയമമന്ത്രി പി.രാജീവ് രംഗത്ത് എത്തി. ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്ന് യുജിസി റെഗുലേഷനില്‍ ഇല്ല. നിയമസഭ നല്‍കുന്ന പദവിയാണ് അത്. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് അധികാരമെന്നല്ല, ചാന്‍സലര്‍ക്ക് അധികാരമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. സര്‍വകലാശാലയെ പറ്റി സംസാരിക്കുമ്പോള്‍ അവിടെ ഗവര്‍ണറില്ല, ചാന്‍സലര്‍ മാത്രം. പിരിച്ചുവിടാനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ട്’, പി.രാജീവ് വ്യക്തമാക്കി.

Read Also: 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രണ്ട് ദിവസമായി താന്‍ ഭരണഘടന കൂടുതല്‍ പഠിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമമന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന ഗവര്‍ണറുടെ വിമശനത്തിനാണ് പി.രാജീവ് മറുപടി നല്‍കിയത്. ‘ഡോക്ട്രിന്‍ ഓഫ് പ്ലഷര്‍’ രാജവാഴ്ചയ്ക്ക് വേണ്ടി ബ്രിട്ടീഷ് നിയമപ്രകാരം ഉണ്ടാക്കിയതാണ്. അതുപയോഗിച്ച് പദവി ദുരുപയോഗം ചെയ്യുകയാണ് ഗവര്‍ണര്‍ എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button