Latest NewsKeralaNews

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി: അച്ഛനും മുത്തശിയും അറസ്റ്റിൽ, കാരണമിത്

കോഴിക്കോട്: ഭാര്യയുമായി അസ്വാരസ്യം ഉണ്ടായതിനെ തുടർന്ന് നവജാത ശിശുവിനെ അച്ഛനും മുത്തശ്ശിയും തട്ടിക്കൊണ്ടുപോയി. പൂളക്കടവിൽ ആണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് പൂളക്കടവ് സ്വദേശി ആദിലും അമ്മ സാക്കിറയും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മുത്തങ്ങ ചെക്ക്പോസ്റ്റ് കടക്കുന്നതിന് മുന്നേ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏൽപ്പിച്ച പൊലീസ് തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തു. മക്കട സ്വദേശിയായ യുവതിയെ, ആദിൽ വിവാഹം ചെയ്തിട്ട് ഒരു വർഷം കഴിയുന്നതേയുള്ളൂ. എന്നാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.

കുഞ്ഞ് ജനിച്ചത് മുതൽ അമ്മയ്ക്ക് കുഞ്ഞിനെ കാണാൻ സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണിക്കാതിരിക്കുന്ന ഭർത്താവിനും ഭർതൃമാതാവിനുമെതിരെ യുവതി ഇന്നലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് യുവതി പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടി തിരികെ വീട്ടിൽ എത്തുമ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. ആദിലും അമ്മയും ചേർന്ന് കുഞ്ഞുമായി പുറത്തേക്ക് പോയെന്ന് അയൽവാസികൾ പറഞ്ഞു. ആദിൽ മുൻപ് ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. ഇതോടെ സംശയം തോന്നിയ യുവതി പോലീസിനെ കാര്യം ധരിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button