Latest NewsKeralaIndia

ഡൽഹിസര്‍വ്വകലാശാലയിലെ ബിരുദത്തിന്റെ പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികൾ ഇത്തവണ കുറവ്

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കേരള ബോര്‍ഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ 61 ശതമാനം കുറവാണുണ്ടായത്. ബിരുദ പ്രവേശന നടപടികളിലെ അപാകത പരിഹരിക്കാന്‍ നിയോഗിച്ച സമിതി ഇത്തവണ മുതല്‍ എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

പ്രവേശന പരീക്ഷയ്ക്ക് സിബിഎസ്ഇയുടേതിന് സമാനമായ സിലബസ് ഏർപ്പെടുത്തിയെന്നും ഇത് സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷയെഴുതിയവർക്ക് തിരിച്ചടിയായെന്നുമാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ പരാതി. എന്നാൽ കഴിഞ്ഞ തവണയെല്ലാം മാർക്ക് അടിസ്ഥാനത്തിൽ പ്രവേശനം നൽകിയപ്പോൾ നിരവധി വിദ്യാർത്ഥികൾക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന പരാതി ഉയർന്നിരുന്നു. അതിനാലാണ് ഇത്തവണ എൻട്രൻസ് ഏർപ്പെടുത്തിയത്. ഇതിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്. ആദ്യ അലോക്കേഷൻ ആണ് ഇതുവരെ പൂർത്തിയായത്. രണ്ട് ഘട്ട അലോട്ട്മെൻറ് കൂടി ഇനി നടക്കാനുണ്ട്. ആദ്യ ഘട്ടത്തിൽ മുപ്പതിനായിരം പേർ പ്രവേശനം നേടിയിട്ടുണ്ട്.

നേരത്തെ കേരളത്തിൽ നിന്നും ഒബിസി വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുവെന്ന ദില്ലി സർവകലാശാല കമ്മിറ്റിയുടെ പഠന റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് പോലും ശരിയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു. തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ഇതിലും ചില പരാമർശങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്നാണ് എൻട്രൻസ് ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button