കൊച്ചി: എറണാകുളത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്ക് ദാരുണാന്ത്യം. ആലുവയിൽ രണ്ട് പേരും ഇടപ്പള്ളിയിൽ ഒരാളുമാണ് മരിച്ചത്.
ആലുവ അമ്പാട്ടുകാവിൽ മിനി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കയറിയുണ്ടായ അപകടത്തിൽ തൃശൂർ തലോർ സ്വദേശി ബെജോസ്റ്റിനാണ്(22) മരിച്ചത്. ആലുവ പുളിഞ്ചോട്ടിൽ ബൈക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പെരുമ്പാവൂർ വല്ലം സ്വദേശി കുഞ്ഞുമുഹമ്മദും (52) മരിച്ചു.
Read Also : ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യമൊരുക്കും: മന്ത്രി ആന്റണി രാജു
ഇടപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയും മരിച്ചു. ഇടപ്പള്ളി സ്വദേശിനി ബീന വർഗീസാണ് മരിച്ചത്. മകൾ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments