KeralaLatest NewsNews

യുഎസ്എസ്ഡി മൊബൈൽ ബാങ്കിംഗിനും പേയ്‌മെന്റിനും സർവീസ് ചാർജ് ഒഴിവാക്കി

തിരുവനന്തപുരം: യുഎസ്എസ്ഡി (അൺ സ്ട്രക്‌ച്ചേഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ബാങ്കിംഗിനും പേയ്‌മെന്റിനും സർവീസ് ചാർജ് ഒഴിവാക്കി. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 2022 ഏപ്രിൽ 7 ന് പുറത്തിറക്കിയ ടെലികമ്മ്യൂണിക്കേഷൻ താരിഫ് ഉത്തരവ് പ്രകാരം ഇത്തരം സേവനങ്ങൾക്ക് ചാർജ് ഒഴിവാക്കി ഉത്തരവിറക്കുകയും പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്.

Read Also: ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യം: ചെന്നിത്തല

യുഎസ്എസ്ഡി അധിഷ്ഠിത സേവനം വഴി ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോൺ, ഇന്റർനെറ്റ് കണക്ഷൻ എന്നിവയില്ലാതെ തന്നെ <star>99<hash> കോഡ് ഉപയോഗിച്ച് മൊബൈൽ ബാങ്കിംഗ് നടത്താനാകും. ഇതിനായി ഫോൺ വഴി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് മാറ്റം, അക്കൗണ്ട് ബാലൻസ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കൽ തുടങ്ങിയ ഇടപാടുകൾ ഇതുവഴി നടത്താം.

സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ബാങ്കിംഗ് സേവനങ്ങൾ പൂർണതോതിൽ ലഭ്യമാല്ലാത്തതുമായ വിഭാഗങ്ങളെയുമാണ് യുഎസ്എസ്ഡി അധിഷ്ഠിത സേവനം ഉപയോഗിക്കുന്നത്. ഇത് പരിഗണിച്ചാണ് സേവനങ്ങൾക്ക് സർവീസ് ചാർജ് ഒഴിവാക്കിയിട്ടുള്ളത്.

Read Also: ‘കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം’: കാർഷിക മേഖലയ്ക്ക് കൈത്താങ്ങെന്ന് മന്ത്രി എം.ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button