നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് റിലയൻസ് ഇൻഡസ്ട്രീസ്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 13,656 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 0.2 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കൂടാതെ, ഒന്നാം പാദത്തിൽ കൈവരിച്ച അറ്റാദായത്തിനെക്കാൾ ഇടിവാണ് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്.
2022 ഏപ്രിലിൽ തുടങ്ങി ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 17,955 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്. ഇത്തവണ റിലയൻസിന്റെ വരുമാനം ഉയർന്നിട്ടുണ്ട്. രണ്ടാം പാദത്തിൽ 2,23,055 കോടി രൂപയാണ് വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് 37.3 ശതമാനവും, മുൻ പാദത്തെ അപേക്ഷിച്ച് 4.9 ശതമാനവുമാണ് ഇത്തവണത്തെ വരുമാന വർദ്ധനവ്. റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ എന്നിവ മികച്ച പ്രകടനമാണ് രണ്ടാം പാദത്തിൽ കാഴ്ചവച്ചത്.
Also Read: ഉത്സവ അവധിയിലേക്ക് പ്രവേശിച്ച് ഓഹരി വിപണി, നീണ്ട മൂന്ന് ദിവസം അടച്ചിടും
Post Your Comments