Latest NewsNewsBusiness

ഉത്സവ അവധിയിലേക്ക് പ്രവേശിച്ച് ഓഹരി വിപണി, നീണ്ട മൂന്ന് ദിവസം അടച്ചിടും

ശനി, ഞായർ, തിങ്കൾ തുടങ്ങിയ മൂന്നു ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

രാജ്യത്ത് ദീപാവലി എത്താറായതോടെ ഉത്സവ അവധിയിലേക്ക് പ്രവേശിച്ച് ഓഹരി വിപണി. ഇതോടെ, നീണ്ട മൂന്ന് ദിവസമാണ് ആഭ്യന്തര വിപണി അടച്ചിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ശനി, ഞായർ, തിങ്കൾ തുടങ്ങിയ മൂന്നു ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ബുധനാഴ്ചയും വിപണി അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ദീപാവലി ബലിപ്രതിപ്രദാ ആഘോഷത്തിന്റെ ബുധനാഴ്ച വിപണി അടച്ചിടുന്നത്.

ഓഹരി വിപണി മൂന്ന് ദിവസം അവധിയിലേക്ക് പ്രവേശിക്കുമ്പോൾ, വ്യാപാരികൾക്ക് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയുടെ അവധിക്ക് പുറമേ, കറൻസി ഡെറിവേറ്റീവ് വിഭാഗത്തിലും, പലിശ നിരക്ക് വിഭാഗത്തിലും വ്യാപാരം നടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ബിഎസ്ഇ വെബ്സൈറ്റിലെ വിവരങ്ങൾക്കനുസരിച്ച്, ഇക്വിറ്റി സെഗ്മെന്റ്, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്മെന്റ്, എസ്എൽബി സെഗ്മെന്റ് എന്നിവയ്ക്കും അവധിയായിരിക്കും.

Also Read: ‘വീട്ടിൽ പ്രസവിച്ചാൽ എന്താണ് കുഴപ്പം’? – വീട്ടിലെ പ്രസവത്തെ അനുകൂലിച്ച് പ്രബുദ്ധ കേരളത്തിലെ പുരുഷ സമൂഹം: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button