അനിമേറ്റഡ് ഇമേജ് പ്ലാറ്റ്ഫോമായ ജിഫി വിൽക്കാൻ അനുമതി നൽകി മെറ്റ. ജിഫി വിൽക്കുന്നതുമായി ബന്ധപ്പെട്ട് യുകെയാണ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിനാണ് ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അനുമതി നൽകിയിരിക്കുന്നത്. 2021 നവംബറിൽ ജിഫി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുളള ഇടപാടുകൾക്ക് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മുൻപ് ട്രിബ്യൂണലിന്റെ നിരീക്ഷണ പ്രകാരം, ജിഫിയുടെ ഏറ്റെടുക്കൽ പരസ്യവിപണിയെ വിപരീതമായി ബാധിച്ചുവെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഈ കണ്ടെത്തൽ ശരി വച്ചതോടെയാണ് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയത്.
Also Read: അരുണാചല്‍ പ്രദേശ് ഹെലികോപ്റ്റര്‍ അപകടം: കാരണം പുറത്തുവിട്ട് സൈന്യം
നിലവിൽ, സിഎംഎയുടെ ഉത്തരവിന് മെറ്റ അംഗീകാരം നൽകിയിട്ടുണ്ട്. മുൻപ് എതിരാളികളായ സ്ഥാപനങ്ങൾ ജിഫിയുടെ ജിഫ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.
Post Your Comments