KeralaLatest NewsIndiaNews

ഞങ്ങളിലൊരുത്തനെ തൊട്ട് കളിച്ചാൽ…: നിരപരാധിയായ സൈനികനെ പൊലീസ് മർദ്ദിച്ചത് അതീവഗൗരവമായി കണ്ട് കേന്ദ്ര പ്രതിരോധ വകുപ്പ്

കൊല്ലം: കിളികൊല്ലൂര്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കേന്ദ്ര തല അന്വേഷണത്തിന് കളമൊരുങ്ങുന്നു. നിരപരാധിയായ സൈനികനെ പൊലീസ് മർദ്ദിച്ചത് അതീവഗൗരവമായ വിഷയമായി കണ്ട് കേന്ദ്ര പ്രതിരോധ വകുപ്പ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് സൈനികന്‍ വിഷ്ണുവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറില്‍ നിന്നുള്‍പ്പെടെ വിശദീകരണം തേടുമെന്നാണ് വിവരം.

സൈനിക ഉദ്രോഗസ്ഥര്‍ വിഷ്ണുവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സൈനികനോട് ക്രൂരമായി പെരുമാറിയ കേരള പോലീസിനെ പാഠം പേടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിരോധ വകുപ്പ്. ദേശീയ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു. ഇതോടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരം ശേഖരിച്ചതായാണ് സൂചന.

സൈനികനെ കസ്റ്റടിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ പൊലീസ് വീഴ്ച വരുത്തി. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ വകുപ്പിന്റെയും, സേനാ തലത്തിലുള്ള വ്യത്യസ്ത അന്വേഷണങ്ങളാണ് നടക്കുക. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് തന്നെ വിശദീകരണം നല്‍കേണ്ടി വന്നേക്കും. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും, നടപടിയുമുണ്ടാകും. പോലീസുകാർക്ക് സസ്‌പെൻഷൻ മാത്രം നൽകിയാൽ പോരെന്നും അവർ ഇനിയൊരിക്കലും കാക്കി ഇടരുതെന്നുമാണ് ഉയരുന്ന ആവശ്യം.

അതേസമയം, സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ആദ്യം സൈനികന്റെ കരണത്തടിച്ചത് എഎസ്‌ഐ ആണെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി. പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വിമുക്ത ഭടന്‍മാരുടെ സംഘടനാ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടക്കും.

shortlink

Post Your Comments


Back to top button