Latest NewsKeralaNews

എം.എം മണി പറയുന്നത് പച്ചക്കള്ളം, സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍

എം.എം മണി പച്ചക്കള്ളം പറയുകയാണ്, അദ്ദേഹം ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ല

ഇടുക്കി: എം.എം മണിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എം.എം.മണിയാണ്. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുകയാണ് മണി ചെയ്യുന്നത്. എംഎം മണി നല്ല ഒരു നേതാവല്ല. വേണമെങ്കില്‍ ഒരു നേതാവാക്കാം എന്നു മാത്രം.

Read Also: ‘അവർക്ക് ഇതിനെങ്ങനെ കഴിയുന്നു?’: ട്രെയിനിൽ ആളുകൾ നിസ്കരിക്കുന്നതിന്റെ ഫോട്ടോ വൈറലായി, പരാതി നൽകി മുൻ എംഎൽഎ

‘2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം താന്‍ പ്രകടിപ്പിച്ചിട്ടില്ല. എം.എം മണി പച്ചക്കള്ളം പറയുകയാണ്. അദ്ദേഹം ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ല എന്നുള്ളതാണ് തന്റെ നിലപാട്. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിരുന്നു. തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല’, രാജേന്ദ്രന്‍ വ്യക്തമാക്കി.

മൂന്നാര്‍ വട്ടവട മറയൂര്‍ മേഖലയില്‍ നിന്ന് ആളുകളുടെ കൊഴിഞ്ഞുപോക്ക് തന്റെ ഇടപെടല്‍ മൂലം എന്നാണ് പാര്‍ട്ടിയുടെ തെറ്റിദ്ധാരണ. സിപിഎം നേതാക്കള്‍ മൂന്നാര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതാണെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button