Latest NewsKeralaNews

ദീപം തെളിയിച്ചാൽ കൊറോണ പോകുമോ എന്ന് പരിഹസിച്ച ടീം മയക്കുമരുന്നിനെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദീപം തെളിയിക്കും. സംസ്ഥാന സർക്കാരിന്റെ ദീപം തെളിയിക്കൽ തീരുമാനത്തിനെതിരെ പരിഹാസം ഉയരുന്നു. കോവിഡ് പടർന്നുപിടിച്ച സമയത്ത് മഹാമാരിയെ ഒത്തോരുമയോടെ പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തുള്ളവരോട് ദീപം തെളിയിക്കാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇതിനെ വളരെ മോശമായ രീതിയിൽ പരിഹസിച്ചും കളിയാക്കിയുമായിരുന്നു സി.പി.എം നേതാക്കളും സൈബർ സഖാക്കളും രംഗത്ത് വന്നിരുന്നത്. ഇപ്പോൾ ഇതേ ചോദ്യമാണ് സോഷ്യൽ മീഡിയ ഇവരോട് ചോദിക്കുന്നത്. ദീപം തെളിയിച്ചാൽ മയക്കുമരുന്ന് ഉപയോഗം കുറയുമോ? ലഹരിയോട് ജനം നോ പറയുമോ എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

‘ദീപം തെളിയിച്ചാൽ കൊറോണ പോകുമോ എന്നു ചോദിച്ച അന്തം കമ്മി കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അവനിന്നു വൈകുന്നേരം മയക്കുമരുന്നിനെതിരെ ശനിയാഴ്ച ദീപം തെളിയിക്കേണ്ട പ്രാധാന്യത്തെ പറ്റി കവലയിൽ പ്രസംഗിച്ചു നിൽക്കുന്നുണ്ടായിരുന്നു’, നിലവിലെ സാഹചര്യത്തിൽ ഫേസ്‌ബുക്കിൽ വൈറലാകുന്ന ഒരു കമന്റാണിത്.

‘ദീപാവലി ആഘോഷിക്കണമെങ്കിൽ അതങ്ങ് ചെയ്താൽ പോരെ സഖാക്കളെ, എന്തിനാണ് ഇങ്ങനെ വളഞ്ഞു മൂക്കേൽ പിടിക്കുന്നത്? ഡിസംബറിൽ കേക്ക് മുറിച്ചു മയക്കുമരുന്നിനെതിരെ പോരാട്ടം ഉണ്ടാകുമോ ആവോ? സർക്കാരിന്റെ മൗനനുവാദത്തോടെ കഴിഞ്ഞ 6 വർഷങ്ങൾ കൊണ്ട് മയക്കുമരുന്ന് ഹബ്ബായി കേരളത്തെ മാറ്റിയതിൽ ബിനീഷിനെ പോലുള്ള സഖാക്കളുടെ സംഭാവന ചെറുതല്ല എന്ന് കൂടി ഓർക്കുക. ദീപം തെളിക്കുന്ന സഖാക്കളുടെ ശ്രദ്ധക്ക്, മയക്കുമരുന്നിനെതിരെ കൊളുത്തുന്ന ദീപത്തിൽ നിന്ന് കഞ്ചാവ് ബീഡി കത്തിക്കരുത്, പ്ലീസ്…’, ഇങ്ങനെ പോകുന്നു മറ്റ് പരിഹാസ കമന്റുകൾ.

അതേസമയം, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ആണ് ഇന്ന് വൈകിട്ട് ആറ് മണിക്ക് ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്‍റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും.

ഒക്ടോബര്‍ 2 ന് ആരംഭിച്ച പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബര്‍ ഒന്നിനാണ് ഒന്നാം ഘട്ടം പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ശൃംഖല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കാളികളാകാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button